ആലുവയിൽ ഗർഭിണിയെ ഭർത്താവ് മർദ്ദിച്ച സംഭവം; പൊലീസിനെതിരെ വനിത കമ്മിഷൻ


കൊച്ചി: ആലുവയിൽ ഗർഭിണിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിത കമ്മിഷൻ. വിഷയത്തിൽ പൊലീസിന് വീഴ്ചസംഭവിച്ചെന്നും ഗൗരവമായ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നും വനിത കമ്മിഷൻ അംഗം ഷിജി ശിവജി കുറ്റപ്പെടുത്തി.

അതേസമയം, കേസിലെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് ഭർത്താവ് ജൗഹർ സുഹൃത്തുമായ സഹിൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.