'സ്ത്രീകളോട് അവഗണനയും വിവേചനവും': കോട്ടയം ജില്ല വനിത ലീഗ് ജനറല്‍ സെക്രട്ടറി ബേനസീർ മുസ്‌ലിം ലീഗിൽ നിന്നും രാജിവെച്ച് ഐ.എൻ.എല്ലിൽ ചേർന്നു


കോട്ടയം: വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഡോ. ബേനസീർ മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ച് നാഷണൽ ലീഗിൽ
ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
വനിതാ പ്രവർത്തകരോടുള്ള
ലീഗ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തനിക്കൊപ്പം ഇരുന്നൂറോളം പ്രവർത്തകർ മുസ്ലീം ലീഗ് വിടുമെന്നും ഐ.എൻ.എല്ലിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും ബേനസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വനിതകൾക്ക് നേരെയുള്ള വിവേചനവും അവഗണനയുമാണ് രാജിക്ക് കാരണം. സ്ത്രീശാക്തീകരണമെന്നത് നാമ മാത്രമാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെച്ച് ഐഎൻഎല്ലിലേക്ക് എത്തുമെന്നും അവർ പ്രതികരിച്ചു.

വാർത്താ സമ്മേളനത്തിൽ ഐ. എൻ.എൽ ജില്ലാ പ്രസിഡന്റ്‌ ജിയാഷ് കരീം, ജനറൽ സെക്രട്ടറി റഫീഖ് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.