കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെ, പരാതി ലഭിച്ചാല്‍ പരിശോധന സ്വാഭാവികം; കിറ്റെക്സ് എംഡി സാബു എം ജേക്കബിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍


തൃശൂർ: കിറ്റെക്‌സ് കമ്പനിക്കെതിരെ നാലു കോണ്‍ഗ്രസ് എംഎല്‍എമാര്‍ പരാതി നല്‍കിയെന്നത് സത്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കടമ്പ്രയാര്‍ മലീനീകരണമാണ് എം.എല്‍.എമാര്‍ പ്രധാനമായും പരാതിയില്‍ ഉന്നയിച്ചത്. ജനപ്രതിനിധികളുടെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ പരിശോധന നടത്തുന്നത് സ്വാഭാവിക നടപടിയാണെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം സതീശന്‍ പറഞ്ഞു.

ജനപ്രതിനിധികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും പരാതി നല്‍കാം. പൊതുമേഖലാ സ്ഥാപനത്തിനെതിരെ പോലും പരാതി ലഭിച്ചാല്‍ പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കിറ്റെക്‌സിന് ഇക്കാര്യത്തില്‍ പ്രത്യേക അവകാശം ഇല്ല. കേരളം വ്യവസായ സൗഹൃദ സംസ്ഥാനം തന്നെയാണെന്നും മറിച്ചുള്ള പ്രചാരണം സംസ്ഥാനത്തിന്റെ മഹിമ കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിറ്റെക്‌സില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്ത് കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്. കമ്പനിയിലെ നിയമലംഘനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ രണ്ടിനാണ് തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. ആറു നിയമലംഘനങ്ങളാണ് എംഎല്‍എമാര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.