മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണം: പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍


തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാവണം. ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും സതീശന്‍ ആരോപിച്ചു.

സി.പി.എം സ്ത്രീപക്ഷ കാമ്പയിന്‍ നടത്തുകയാണ്. ഇതാണോ സി.പി.എമ്മിന്റെ സ്ത്രീപക്ഷ കാമ്പയിന്‍. ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടപ്പോള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി തന്നെ ഇടപ്പെട്ടുവെന്ന ഗൗരവകരമായ കാര്യമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാളെ നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എ.കെ.ശശീന്ദ്രന്‍ ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാവരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.