അവധി വേണ്ടെന്നുവച്ച് മെഡിക്കൽ കോളേജ് ജീവനക്കാര്‍; ഒറ്റ ദിവസം കൊണ്ട് ഒപി ബ്ലോക്ക് വൃത്തിയാക്കി: നേരിട്ടെത്തി അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കിയിരിക്കുകായണ് ജീവനക്കാര്‍. എഴുപതോളം ആശുപത്രി ജീവനക്കാരാണ് അവധി ഉപേക്ഷിച്ച് ഒപി ബ്ലോക്ക് വൃത്തിയാക്കുന്നതിനായി ആശുപത്രിയിലെത്തിയത്. അവധി ദിനത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തിയെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭനന്ദിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ നടത്തിയ ക്ലീന്‍ ഡ്രൈവ് മാതൃകപരമാണെന്ന് മന്ത്രി പറഞ്ഞു. സിക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടത് അനിവാര്യതയാണ് മന്ത്രി പറഞ്ഞു.

എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി കൈകോര്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍ മാസ് ക്ലീനിംഗ് നടത്തിയ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.