യാത്രക്കാർക്ക് സൗജന്യമായി ടിവി മുതൽ ഫ്രിഡ്ജ് വരെ: യുവാവിന്റെ ഹൈടെക്ക് ഓട്ടോറിക്ഷ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു- Video


ചെന്നൈ: കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിരവധി ഓട്ടോറിക്ഷ ഡ്രൈവർമാർ തങ്ങളുടെ വാഹനത്തെ വ്യത്യസ്തമായ രീതിയിൽ നവീകരിച്ച് വാർത്തകളിൽ ഇടം നേടിയിരുന്നു. ശ്വാസ തടസ്സം നേരിടുന്ന കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് ആശ്വാസം ലഭിക്കുന്നതിനായി ഓട്ടോയിൽ ഓക്സിജൻ സിലിണ്ടറുകൾ സ്ഥാപിച്ച് നിരവധി പേർ ജനശ്രദ്ധ നേടി. മാസ്കുകൾ, സാനിറ്റൈസറുകൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റ് മുൻകരുതലുകൾ എന്നിവ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും നിരവധിയാണ്.

എന്നാൽ ചെന്നൈ സ്വദേശിയായ അണ്ണാ ദുരൈ സ്വന്തം ഓട്ടോറിക്ഷയെ ഹൈടെക്ക് ആക്കി മാറ്റിയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഒരു ഓട്ടോറിക്ഷയെ ഇങ്ങനെ ഹൈടെക്ക് ആക്കാനാകുമോ എന്ന് തോന്നി പോകും അണ്ണാ ദുരൈയുടെ ഓട്ടോ കണ്ടാൽ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റാഗ്രാം പേജാണ് ആദ്യമായി അണ്ണാ ദുരൈയുടെ ഓട്ടോറിക്ഷയുടെ ഒരു വീഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. ഇതോടെ ദുരൈയുടെ കഥ സോഷ്യൽ മീഡിയയിലും മറ്റും വൈറലായി മാറി. ഈ വീഡിയോ തീർച്ചയായും കാണേണ്ട ഒന്നു തന്നെയാണ്. കാരണം വീഡിയോയിൽ ഓട്ടോയുടെ പ്രത്യേകതകളെക്കുറിച്ച് മാത്രമല്ല അണ്ണാ ദുരൈ എന്ന ചെറുപ്പക്കാരന്റെ പ്രചോദനാന്മകമായ ജീവിതം കൂടിയാണ് വ്യക്തമാക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി കാരണം പഠനം തുടരാൻ കഴിയാത്തതിനെക്കുറിച്ചും ദുരൈ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഓർത്ത് നിരാശപ്പെടുന്നതിനുപകരം, തന്റെ സമ്പാദ്യം എങ്ങനെ തിരികെ നേടാമെന്നതിനെക്കുറിച്ചാണ് ഈ ചെറുപ്പക്കാരൻ ചിന്തിക്കുന്നത്. തന്റെ ഓട്ടോറിക്ഷയെ നഗരത്തിലെ ഏറ്റവും മികച്ച ഓട്ടോറിക്ഷയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോയിൽ ഇത്രയധികം മാറ്റങ്ങൾ വരുത്തിയതെന്ന് ദുരൈ പറയുന്നു. മാസ്കുകൾ, സാനിറ്റൈസർ, ഒരു മിനി ഫ്രിഡ്ജ്, ഐപാഡ്, ടിവി എന്നിവ, വായിക്കാൻ മാഗസിനുകൾ എന്നി സജ്ജീകരിച്ചിരിക്കുന്നതിനാൽ ദുരൈയുടെ വാഹനം ഉപയോക്താക്കൾക്ക് വലിയ ആശ്ചര്യവും പ്രത്യേക യാത്രാനുഭവവുമാണ് വാഗ്ദാനം ചെയ്യുന്നത്.

ജൂലൈ 15നാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ആദ്യമായി പങ്കിട്ടിരിക്കുന്നത്. ഇതുവരെ 13 ലക്ഷം ആളുകൾ വീഡിയോ കണ്ടു. ഒരു വഴിയുമില്ലാത്തപ്പോഴും സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതിന് നിരവധി ആളുകൾ ദുരൈ എന്ന ചെറുപ്പക്കാരനെ പ്രശംസിച്ചു. ദുരൈയുടെ ഹൈടെക് വാഹനത്തിൽ യാത്ര ചെയ്യാൻ പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. യുവാവിന്റെ ശ്രമങ്ങൾ പ്രചോദനകരമാണെന്ന് നിരവധി പേർ കമന്റ് ചെയ്തു.

കഴിഞ്ഞ ദിവസം ആശുപത്രിയിലെ അഞ്ചാം നിലയിൽ ഓട്ടോറിക്ഷ എത്തിയ സംഭവം വിവാദമായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ഒരു ആശുപത്രിയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ റാംപിലൂടെ ഓട്ടോറിക്ഷ വരുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ആശുപത്രിയിലേക്കുള്ള സാധന സാമഗ്രികളുമായി എത്തിയ ഓട്ടോറിക്ഷയാണ് അഞ്ചാമത്തെ നിലയിൽ എത്തിയതായി കണ്ടെത്തിയത്. ഓട്ടോറിക്ഷ എങ്ങനെ മുകളിലെത്തിയെന്ന് ആശുപത്രി ജീവനക്കാർക്ക് ഇതുവരെ മനസിലായിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.