മകന്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിച്ചു; കസേര കൊണ്ട് തല്ലാനോങ്ങി ബ്രസീൽ ആരാധകനായ പിതാവ്, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ- Video


കോഴിക്കോട്: കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന വിജയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ സവീജവമായി. ട്രോളുകളും പരിഹാസ പോസ്റ്റുകളും വീഡിയോകളും നിറയുകയാണ് ഓരോ ഗ്രൂപ്പിലും. പന്തയംവെച്ച് തോറ്റതിന്റെ സങ്കടവും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഇതില്‍ ഏറ്റവും രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അര്‍ജന്റീനാ ആരാധകനായ മകന്‍ വീടിനുള്ളില്‍ ആഘോഷം തുടങ്ങിയപ്പോള്‍ പ്രകോപിതനായ ബ്രസീല്‍ ആരാധകനായ പിതാവ് കസേര കൊണ്ട് തല്ലാനോങ്ങുന്നതാണ് വീഡിയോ. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ കസേരയില്‍ ഇരിക്കുകയായിരുന്നു പിതാവിന് ചുറ്റും മകന്‍ ആഘോഷച്ചുവടുകള്‍ വെയ്ക്കുകയായിരുന്നു. ഇതില്‍ കുപിതനായ പിതാവ് കസേര കൊണ്ട് മകനെ തല്ലാനോങ്ങി പുറകെ ഓടുന്നതും കാണാം. 
പ്രവാസ ലോകത്ത് ആണ് സംഭവം.
വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി കഴിഞ്ഞു.


ബ്രസീല്‍ ആരാധകന്റെ വീട്ടില്‍ നിന്ന് ബിരിയാണി ഉണ്ടാക്കാനായി ആടിനെ കൊണ്ടുപോകുന്ന അര്‍ജന്റീനാ ആരാധകരുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പന്തയത്തില്‍ തോറ്റതോടെയാണ് ബ്രസീല്‍ ആരാധകന് ആടിനെ നഷ്ടമായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.