പുതിയ സ്വകാര്യത നയം ഉടൻ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ്: നയം അംഗീകരിക്കാത്തവർക്ക് സേവനം തടയില്ല


ന്യൂഡൽഹി: വിവാദമായ പുതിയ സ്വകാര്യത നയം ഡാറ്റ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ നടപ്പാക്കില്ലെന്ന് വാട്സ്ആപ്പ് കമ്പനി. പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ നയം നടപ്പാക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കാനാകില്ലെന്നും നയം അംഗീകരിക്കാത്തവർക്ക് ആപ്പിന്റെ ലഭ്യത തടയില്ലെന്നും വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

നയം അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശം തുടര്‍ന്നും അയക്കുമെന്നും വാട്സ്ആപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. സ്വകാര്യതാ നയത്തിനെതിരായി കോമ്പറ്റീഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ച അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫേസ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഹരീഷ് സാല്‍വെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്കിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും സമാനമായ വാദമാണ് ഉയര്‍ത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.