നാടിന്റെ അതിജീവനത്തിന് സൗജന്യ വാഹന സർവീസുമായി യൂത്ത് കോൺഗ്രസ്‌ ചേളന്നൂർ മണ്ഡലം കമ്മിറ്റി


കാക്കൂർ(കോഴിക്കോട്): കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ ചേളന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ യൂത്ത് കെയർ വാഹനം മുൻ എം.എൽ.എയും എഐസിസി മെമ്പറുമായ വിടി ബൽറാം ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് രൂക്ഷമായ ഈ ഘട്ടത്തിൽ ടെസ്റ്റിനും മരുന്നിനുമായി രോഗികളൾക്ക് ആശുപത്രിയിൽ പോയി വരുന്നതിനായിട്ടാണ് സൗജന്യ വാഹന സർവീസ് മുൻഗണന നൽകുക.

കോവിഡ് പോസറ്റീവായി യാത്രക്ക് സൗകര്യം ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആശുപത്രിയിൽ പോയി വരുന്നതിനായി പ്രത്യകം തയ്യാർ ചെയ്ത സ്വകാര്യ ടാക്സികളെ ആശ്രയിക്കുമ്പോൾ വലിയ സാമ്പത്തിക ചിലവ് വരുന്നുണ്ട്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും തികച്ചും സൗജന്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നൽകുന്ന ഈ സേവനം ചേളന്നൂർ പഞ്ചായത്തു പരിധിയിൽ എല്ലാ മണിക്കൂറും ലഭ്യമാക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എ ഖാദർ അറിയിച്ചു. ബിരിയാണി ചലഞ്ചിലൂടെയും സുമനസുകളുടെ സഹായത്തോടെയും ആണ് വാഹനം സജ്ജമാക്കാൻ ആവശ്യമായ പണം കണ്ടെത്തിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ചേളന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി നൗഷീർ, ചേളന്നൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.എ ഖാദർ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആർ ഷെഹിൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി ബവീഷ്, കെഎസ്‌യു എലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് എം.പി രാഗിൻ, ശ്രീധരൻ മാസ്റ്റർ, ജിതേന്ദ്രനാഥ്‌, അജൽ ദീവാനന്ദ്, ചേളന്നൂർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആകാശ് ഓ വി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.