സിക്ക വൈറസ്; കേന്ദ്ര സംഘം കേരളത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് നിർദ്ദേശം


തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് കേന്ദ്രസംഘത്തിന്റെ നിർദേശം. രോഗ ലക്ഷണം ഉള്ള ഗർഭിണികളെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണത്തിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകി. ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശങ്ങൾ നൽകിയത്. നിലവിലെ പ്രതിരോധപ്രവർത്തനങ്ങളിൽ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ചു. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുകയായിരുന്നു ലക്ഷ്യം. നിലവിൽ 15 പേർക്ക് ആണ് സംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.