വിദേശത്തിരുന്ന് ഫോണിലൂടെ 11-കാരിയെ ലൈംഗികചേഷ്ടകൾ ചെയ്യിപ്പിച്ച് വീഡിയോ പകർത്തി ഭീഷണി; പ്രവാസി യുവാവ് അറസ്റ്റിൽ, പ്രതിയ പോലീസ് വലയിലാക്കിയത് അതി വിദഗ്ദമായി


പാമ്പാടി: വിദേശത്തിരുന്ന് 11 കാരിയെ വീഡിയോകോളില്‍ വിളിച്ച് ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച് റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദേശമലയാളിയായ എസ് ഷിജു(35)വിനെ കോട്ടയം പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ് കോളിലൂടെ വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ചത്.

ഇയാള്‍ വിളിച്ചപ്പോള്‍ കുട്ടിയുടെ മുത്തശ്ശി ഫോണെടുക്കുകയും വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ച് ഇയാളുമായി വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. പിന്നീട് ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. കുട്ടിയുടെ മതാപിതാക്കള്‍ വിദേശത്താണ്.

കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷന്‍ എടുക്കാമെന്ന് പറഞ്ഞുകൊണ്ട് മൊബൈല്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് ഇതിന്റെ പേരില്‍ കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ക്ലാസെന്ന പേരില്‍ കുട്ടിയെ തനിച്ച് മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച് ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

കുട്ടിയുടെ അശ്ലീല വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ പാമ്പാടി പോലീസിൽ നൽകിയ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പാമ്പാടി എസ്.ഐ.യായിരുന്ന വി.എസ്.അനിൽകുമാർ നടത്തിയ അന്വേഷണത്തിലാണ് മലേഷ്യയിലായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ നിരവധി സ്ത്രീകളെയും കുട്ടികളെയും ഫോണിൽ വിളിച്ച് ലൈംഗികവീഡിയോ പകർത്തിയതായി കണ്ടെത്തി.

പ്രതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും രഹസ്യമായി ശേഖരിച്ച് സൈബർസെല്ലിന്റെ സഹായത്തോടെ മാസങ്ങളോളം രഹസ്യമായി പിന്തുടർന്ന പോലീസിന് ഇയാൾ വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് ചെന്നൈ പോലീസിന്റെ സഹായത്തോടെ വിമാനത്താവളത്തിലെത്തിയ പ്രതിയെ പിടികൂടി മീനമ്പാക്കം കോടതിയിൽ ഹാജരാക്കിയശേഷം പാമ്പാടി സ്റ്റേഷനിലെത്തിച്ചു.

എസ്.ഐ. പി.എസ്.അംശു, സി.പി.ഒ.മാരായ സജിത്ത്കുമാർ, ഷാജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സൊ നിയമപ്രകാരം കേെസടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.