കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു; സംഭവം പുലർച്ചെ 2 മണിയോടെ


കോഴിക്കോട്: എലത്തൂർ ചെട്ടികുളത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണം കവർന്നു. ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ആയുധങ്ങൾ ഉപയോഗിച്ച് വീട്ടിന്റെ പൂട്ട് പൊളിച്ചാണ് മുഖം മൂടി ധരിച്ച ആക്രമികൾ വീടിന് അകത്ത് പ്രവേശിച്ചത്. വീടിന്റെ ഒന്നാം നിലയിലും, താഴത്തെയും നിലയിലും സൂക്ഷിച്ചിരുന്ന സ്വർണ്ണാ ഭരണമാണ് കവർന്നത്.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പണം ആവശ്യപ്പെടുകയായിരുന്നു. കൊളായിൽ ചന്ദ്രകാന്തം നിവാസിൽ വിജയലക്ഷമിയെയാണ് കത്തി കാട്ടി ഭീഷണിപ്പെത്തിയും മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചും ആഭരണം കവർന്നത്. മകൻ രാഹുൽ മുകളിലത്തെ നിലയിലായിരുന്നു. ലാബ് ടെക്നിഷ്യയായ മകന്റെ ഭാര്യ നൈറ്റ് ട്യൂട്ടിയിലായിരുന്നു.

ഒച്ച വെച്ച് നാട്ടുകാരെയും മകനെയും അറിയിക്കുമ്പോഴെക്കും അക്രമികളായ 2 പേർ ഓടി രക്ഷപ്പെട്ടു. എലത്തൂർ പോലീസും, വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി. പ്രതികളെ കണ്ടെത്തുവാൻ പൊലീസ് അന്വേഷണം ആരംഭിച്ചു വരുന്നു. 3 പവനോളം സ്വർണമാണ് കവർന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.