കൊച്ചി: കൊച്ചിയില്‍ ആറിടത്ത് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ പിടികൂടി. ചാലക്കുടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോണ്‍ കണ്ടെത്തിയത്. രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണം. അങ്കമാലി, അത്താണി, പച്ചാളം തുടങ്ങി ആറിടത്തായിരുന്നു ടെലഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം.
കോഴിക്കോടിന് പിന്നാലെ കൊച്ചിയിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: 3 പേർ പിടിയിൽ- parallel telephone exchange kochi
ഇവര്‍ ഉപയോഗിച്ചിരുന്ന സാമഗ്രികള്‍ പൊലീസ് കണ്ടെടുത്തു. മൂന്നു പേരെയും ചോദ്യം ചെയ്ത് വരികയാണ്. ആരാണ് ഫോണ്‍ വിളികളുടെ ഉപഭോക്താക്കളെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. കള്ളക്കടത്ത് സംഘങ്ങള്‍ ഇതു മറയാക്കി ആശയവിനിമയം നടത്തിയിരുന്നോയെന്ന് അന്വേഷിച്ചു വരികയാണ്.