ടോക്യോ ഒളിമ്പിക്‌സ്; പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്​ വെങ്കലം; മെഡൽ നേട്ടം 41 വർഷത്തിന്​ ശേഷം: മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് അഭിനന്ദന പ്രവാഹം


ടോക്യോ: ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച്​ 41 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹോക്കിയിൽ ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ എ​ന്ന ച​രി​ത്രം നേട്ടം സ്വന്തമാക്കി മ​ൻ​പ്രീ​തും സം​ഘവും. ഗോൾമഴ പെയ്​ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത്​ സിങ്ങ്​ ഇരട്ടഗോളുകൾ നേടി.

ഒരുവേള 3-1ന്​ പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ്​ ഇന്ത്യൻ ടീം മത്സരം വരുതിയിലാക്കിയത്​.

മികച്ച സേവുകളുമായി ഇന്ത്യയുടെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​ മികച്ച പ്രകടനം കാഴ്ചവെച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.