ദുബൈ: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തിരിച്ചെത്താൻ യുഎഇയുടെ അനുമതി. രണ്ട് ഡോസ് അംഗീകൃത വാക്സിനെടുത്ത താമസ വിസയുള്ളർക്കാണ് അനുമതി.
ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്. വിസിറ്റിങ് വിസക്കാർക്ക് നിലവിൽ യുഎഇയിൽ പ്രവേശിക്കാനാവില്ല.
ഇന്ത്യ,പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇളവ് അനുവദിച്ചത്. യു എ ഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവയാണ് ആഗസ്റ്റ് 5, മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.
മാനദണ്ഡങ്ങൾ ഇങ്ങിനെ
● ഈ നിയമം 2021 ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.
● രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം
● യാത്രക്കാർ Q R കോഡ് ഉള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.
● 72 മണിക്കൂർ മുമ്പുള്ള പി സി ആർ ടെസ്റ്റ് റിപ്പോർട്ട് വേണം
● യാത്രക്ക് മുൻപ് റാപിഡ് പി സി ആർ ടെസ്റ്റ് നടത്തണം.
● ട്രാൻസിറ്റ് യാത്രക്കാരും ഈ പരിധിയിൽ വരും
എത്തിച്ചേർന്നതിന് ശേഷം പിസിആർ പരിശോധനകൾ, ക്വാറന്റൈൻ എന്നിവയുൾപ്പെടെയുള്ള അധികാരികൾ നിർദേശിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ എന്നിവ ബാധകമാകും.