ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു, കുഞ്ഞു മുഹമ്മദിനായുള്ള മരുന്നിന്റെ കേന്ദ്ര നികുതി 6 കോടി ഒഴിവാക്കി


ന്യൂഡൽഹി: എസ്എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന മരുന്നിന്റെ നികുതിയും ജിഎസ്ടിയും ഒഴിവാക്കി. ഇ.ടി മുഹമ്മദ് ബഷീർ എംപിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നികുതിയിളവിന് അനുമതി നൽകുകയായിരുന്നു.

കേന്ദ്ര ധനകാര്യ മന്ത്രിയോട് കോടികൾ വരുന്ന നികുതികൾ ഒഴിവാക്കണമെന്ന് ആദ്യ സമയത്ത് തന്നെ അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന മാനിച്ച് നികുതിയിളവ് നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി കത്തിലൂടെ അറിയിച്ചിരിക്കുന്നുവെന്ന് ഇ.ടി മു​ഹമ്മദ് ബഷീർ വ്യക്തമാക്കി.6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇളവ് ലഭിക്കുക.

എസ്എംഎ ബാധിതർക്കായുള്ള മരുന്നിന്റെ ഇറക്കുമതി നികുതിയും മറ്റു നികുതികളും പൂർണമായും എടുത്തു കളയണമെന്ന് ദീർഘകാലമായുള്ള ആവശ്യമാണ്. ജീവൻ രക്ഷാ മരുന്നുകൾക്ക് നികുതി ചുമത്തുന്നത് നീതികേടാണെന്നും നേരത്തെ വിമർശനമുയർന്നിരുന്നു. 6 കോടിയോളം രൂപയാണ് നികുതിയിനത്തിൽ ഇളവ് ലഭിക്കുക.കണ്ണൂർ ജില്ലയിലേ മുഹമ്മദിന് ഉടൻ ചികിത്സ ലഭ്യമാക്കാനുള്ള നീക്കങ്ങൾ പുരോ​ഗമിക്കുകയാണ്. ഇന്ത്യയിൽ എസ്എംഎ ബാധിച്ച കുട്ടികൾക്കായി നേരത്തെയും സമാനമായ രീതിയിൽ നികുതിയിളവ് ലഭിച്ചിരുന്നു.

അപൂർവ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരൻ മുഹമ്മദിനായി 46.78 കോടി രൂപയാണ് സമാഹരിച്ചത്. രണ്ട് വയസിന് മുൻപ് മുഹമ്മദിന് സോൾജെൻസ്മാ എന്ന മരുന്ന് ഒരു ഡോസ് നൽകിയാൽ രോഗം ഭേദമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് ശേഷം ബാക്കിയുള്ള തുക സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച മറ്റ് കുട്ടികൾക്ക് നൽകുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.