സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു; 99.4 വിജയശതമാനം


ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99.4 ശതമാനം ആണ് വിജയം.
പരീക്ഷാ ഫലം cbse.gov.in, cbseresults.nic.in എന്നെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടാതെ, ഉമാങ് ആപ്പ് , എസ് .എം.എസ് , ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലം അറിയാം. digilocker.gov.in ലൂടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കൊവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥികളുടെ ഇന്റേണൽ മാര്‍ക്ക്, മുന്‍ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.