കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ആശവര്‍ക്കറുടെ നിരുത്തരവാദിത്ത പരമായ പെരുമാറ്റത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കോവിഡ് ബാധിച്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ വാര്‍ഡിലെ ആശ വര്‍ക്കറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രതികരിച്ച ശബ്ദ സന്ദേശം പുറത്ത് വന്നതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിതികളും ഉദ്യോഗസ്ഥരും നാട്ടുക്കാരും എല്ലാം നിലകൊള്ളുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട കാപ്പുപമ്പിലെ ഒരു ആശവര്‍ക്കറുടെ ഭാഗത്തുനിന്നും കോവിഡ് ബാധിച്ച രോഗികളോടുള്ള സമീപനം തീര്‍ത്തും തെറ്റായി പോയെന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത പറഞ്ഞു.
കാപ്പുപറമ്പിലെ ആശാവര്‍ക്കര്‍ കോവിഡ് ബാധിച്ചവരോടു കാണിച്ച അവഗണനയും ടെലിഫോണ്‍ സംഭാഷണത്തിലെ പെരുമാറ്റ ദൂഷ്യവും അന്വേഷിച്ചു നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സിജാദ് അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിന് നല്കി. പരാതി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി ഭീമനാട് ഏറ്റുവാങ്ങി. ആരോഗ്യ വകുപ്പിന് നല്കിയ പരാതി കോട്ടോപ്പാടം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിച്ചു.