വിലപിടിപ്പുള്ള മൊബൈൽ നഷ്ടപ്പെട്ട സങ്കടമല്ല, അശ്വിൻ കൃഷ്ണയ്ക്ക് അജ്മലിന്റെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷം മാത്രം; ഇവനാണ് ജീവിതത്തിലെ യഥാർത്ഥ ഹീറോയെന്ന് സോഷ്യൽ മീഡിയ


കോഴിക്കോട്: കോഴിക്കോട് നാദാപുരം ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിയ അഞ്ചുവയസ്സുകാരൻ അജ്മലിനെ രക്ഷപ്പെടുത്തിയ ഡിഗ്രി വിദ്യാർഥിയായ അശ്വിൻ. ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അഞ്ചു വയസ്സുകാരൻ അജ്മൽ ചോയിത്തോട്ടിൽ മുങ്ങിത്താഴ്ന്നപ്പോൾ കുട്ടിയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ അശ്വിൻ പോക്കറ്റിലുള്ള വിലപിടിപ്പുള്ള ഫോൺ നഷ്ടപ്പെടുന്നതൊന്നും ഓർക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

അലക്കാനെത്തിയ അയൽവാസി സ്ത്രീക്കൊപ്പം എത്തിയ അഞ്ചുവയസുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങിപ്പോയി ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ കരച്ചിൽ കേട്ട് അതുവഴി പോകുകയായിരുന്ന അശ്വിൻ കൃഷ്ണ വെള്ളത്തിൽ ചാടി കുട്ടിയെ ഏറെ സാഹസപ്പെട്ട് രക്ഷപ്പെടുത്തി.

അജ്മലിന്റെ പിതാവ് നംഷിദിന്റെ സുഹൃത്തുക്കൾ അശ്വിൻ കൃഷ്ണയെ പാരിതോഷികം നൽകി അഭിനന്ദിച്ചു.
തലശ്ശേരി ക്രൈസ്റ്റ് കോളജ് ഡിഗ്രി വിദ്യാർത്ഥിയാണ് അശ്വിൻ കൃഷ്ണ. സോഷ്യൽ മീഡിയയിലും നാട്ടിലും ഇപ്പോൾ അശ്വിൻ കൃഷ്ണ താരമാണ്. ഇവനാണ് ജീവിതത്തിലെ യഥാർത്ഥ ഹീറോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

തലശ്ശേരി ക്രൈസ്റ്റ് കോളജ് ഡിഗ്രി വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ, കൂലിപ്പണിക്കാരായ ചെക്യാട് കുന്നത്ത് കുമാരൻ കോമള ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.