കൊല്ലത്ത് അപരിചിതനായ യുവാവിന്‍റെ ബൈക്കിൽ ലിഫ്റ്റ് തേടിയ വീട്ടമ്മയ്ക്ക് സംഭവിച്ചത്.!!


കൊല്ലം: പരിചയം നടിച്ച്‌ വീട്ടമ്മയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ യുവാവ് പണവും മൊബൈല്‍ ഫോണും കവർന്നതായി പരാതി. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. ഇവർ ശൂരനാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. പതാരത്തുള്ള സ്വകാര്യ പണയ സ്ഥാപനത്തില്‍ പോയി തിരികെ വരുന്ന വഴി പതാരം ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച്‌ ബൈക്കില്‍ എത്തിയ യുവാവ് വീട്ടമ്മയുടെ സമീപം നിർത്തി. പരിചയഭാവത്തിൽ സംസാരിക്കുകയും ചെയ്തു. വീട്ടമ്മയുടെ വീടിന്‍റെ ഭാഗത്തേക്കാണ് പോകുന്നതെന്നും, വീടിന് മുന്നിൽ ഇറക്കാമെന്നും പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയുടെ കൈയിലുണ്ടായിരുന്ന കവറും ബാഗും ബൈക്കിന് മുന്നിൽ വാങ്ങി വെച്ചു. സംശയം തോന്നാത്തതിനാൽ വീട്ടമ്മ അത് നൽകുകയും ചെയ്തു.

എന്നാൽ കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം യുവാവ് മനപൂർവ്വം കവർ കൈകൊണ്ട് തട്ടി താഴെയിട്ടു. ഇതോടെ ബൈക്ക് നിർത്തിയ ശേഷം വീട്ടമ്മയോട് അത് എടുക്കാൻ ആവശ്യപ്പെട്ടു. വീട്ടമ്മ ബൈക്കിൽനിന്ന് ഇറങ്ങിയ തക്കം നോക്കി ബാഗുമായി അതിവേഗം ഓടിച്ചു പോകുകയായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയവര്‍ പൊലീസിനെ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സി. സി. ടി. വി ക്യാമറ പരിശോധിച്ചെങ്കിലും ഹെല്‍മറ്റും മാസ്കും വച്ചിരിക്കുന്നതിനാല്‍ യുവാവിനെ തിരിച്ചറിയാനായില്ല. പഴ്സില്‍ 2800 രൂപയും മൊബൈല്‍ ഫോണും പണയം വെച്ചതിന്‍റെ രേഖകളും തിരിച്ചറിയൽ രേഖകളും ഉണ്ടായിരുന്നു. ശൂരനാട് പൊലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.