'ബോ ചെ' യുടെ മകള്‍ വിവാഹിതയായി; ഒരു തരി സ്വർണം അണിയാതെ ഏവരെയും ഞെട്ടിച്ചുകൊണ്ട് കോടിശ്വര പുത്രി; കയ്യടിച്ച് സോഷ്യൽ മീഡിയ


മലയാളികൾക്ക് ഏറെ സുപരിചതനായ സ്വർണ വ്യവസായി ആണ് ബോബി ചെമ്മണ്ണൂര്‍, കേരളത്തിൽ അറിയപ്പെടുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്, സ്വർണ ബിസിനെസ്സിൽ കൂടിയാണ് താരം ഇന്നീ കാണുന്ന നിലയിൽ എത്തിയത്, നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് ബോബി ചെമ്മണ്ണൂർ, അത് കൊണ്ട് തന്നെ നിരവതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ നടത്തിയിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, ബോചെ എന്ന പേരിലും അറിയപ്പെടുന്നുണ്ട്, ട്രോളുകൾ വളരെ അതികം ഇഷ്ടപെടുന്ന താരം കൂടിയാണ് ബോബി ചെമ്മണ്ണൂര്‍, അത് കൊണ്ട് തന്നെ താരത്തിനെ വെച്ച് ചെയ്‌ത നിരവതി ട്രോളുകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും, എന്നാൽ സ്വന്തം സോഷ്യൽ മീഡിയയിൽ സ്വന്തം ട്രോൾ വീഡിയോ തന്നെ പോസ്റ്റ് ചെയ്‌ത്‌ ഏവരെയും ചിരിപ്പിച്ച താരം കൂടിയാണ് ബോബി ചെമ്മണ്ണൂർ, ഇപ്പോൾ ബോബി ചെമ്മണ്ണൂരിന്റെ മകളുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രെധേയം ആകുന്നത്.

മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണെന് ഏവർക്കും അറിയാവുന്ന കാര്യമാണ്, അവിടെയാണ് കോടിശ്വരൻ ആയ ബോബി ചെമ്മണൂർ വ്യത്യസ്ഥൻ ആകുന്നത്, കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം വളരെ ലളിതമായിട്ടാണ് ബോബി ചെമ്മണ്ണൂർ നടത്തിയിരിക്കുന്നത്, ബോബി ചെമ്മണ്ണൂരിന്റെയും സ്മിതയുടെയും ഏക മകൾ ആണ് അന്ന ബോബി, അന്ന ബോബിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച കഴിഞ്ഞെങ്കിലും ഇരുവരുടെയും വിവാഹ വാർത്ത ആരും അറിഞ്ഞിരുന്നില്ല.

അന്ന ബോബിയുടെ കഴുത്തിൽ മിന്ന് ചാർത്തിയത് മലയാള സിനിമയിലെ സഹ നടനും സംവീധായകനുമായ സാം സിബിൻ ആണ്, സാം തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്, കേരളത്തിലെ അറിയപ്പെടുന്ന സ്വർണ ഗ്രൂപ്പായിട്ടും ബോബി ചെമ്മണൂരിന്റെ മകൾ വിവാഹത്തിന് ഒരു തരി സ്വർണം പോലും അണിഞ്ഞിരുന്നില്ല, വെള്ള നെക്‌ലേസും കമ്മലും മോതിരവും മാത്രമാണ് അന്ന വിവാഹത്തിൽ അണിഞ്ഞിരുന്നത്, വളരെ ലളിതമായ നടന്ന വിവാഹത്തെ ആളും ആരവും ഒന്നും ഇല്ലായിരുന്നു, ഏക മകളുടെ വിവാഹം ഇങ്ങനെ നടത്തിയതിന് നിരവതി പേരാണ് ബോബി ചെമ്മണ്ണൂരിന് അഭിനന്ദനം അറിയിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.