വു​ഹാ​നി​ൽ ഒരു വർഷത്തിന് ശേഷം വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം; ന​ഗ​ര​വാ​സി​ക​ളെ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കും

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു. 2019 ഡി​സം​ബ​റി​ൽ ചൈ​നീ​സ് ന​ഗ​ര​മാ​യ വു​ഹാ​നി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട കോ​വി​ഡ് ബാ​ധ നി​യ​ന്ത്രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ശ​ങ്കാ ജ​ന​ക​മാ​യ അ​ള​വി​ൽ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ വു​ഹാ​നി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ചൈ​ന​യി​ൽ കു​റ​ഞ്ഞ​ത് 200 പേ​ർ​ക്കെ​ങ്കി​ലും രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ.

ക​ഴി​ഞ്ഞ 20നു ​നാ​ന്‍​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​യാ​ൾ​ക്ക് ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ദ്യ​മാ​യി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ൻ​ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഈ ​മാ​സം 11 വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.