കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ ലഭിക്കും; എങ്ങനെ എന്നറിയാം..


കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് സേവനം ലഭ്യമാകുക.

എങ്ങനെ ഡൗണ്‍ലോഡ്‌ ചെയ്യാം.?

● 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സാപ്പിൽ തുറക്കുക.

● Download Certificate എന്ന് ടൈപ് ചെയ്ത് മെസ്സേജ് ചെയ്യുക.

● ഫോണിൽ ഒ. ടി. പി ലഭിക്കും. ഇത് വാട്സ്ആപ്പിൽ മറുപടി മെസ്സേജ് ആയി നൽകുക.

● ഈ നമ്പറിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാവും.

● ആരുടെയാണോ ഡൌൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ് ചെയ്താൽ ഉടൻ പി. ഡി. എഫ് രൂപത്തിൽ മെസ്സേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.

● Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കുന്നതാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.