മെഡിക്കൽ കോളേജിൽ ഉച്ച ഭക്ഷണം ഉറപ്പിച്ച് ഡിവൈഎഫ്ഐ: "ഹൃദയപൂർവ്വം" പദ്ധതിക്ക് തുടക്കമായി


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന "ഹൃദയപൂർവ്വം" പദ്ധതിക്ക് തുടക്കമായി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ.എ റഹീം നിർവഹിച്ചു. സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി. ഷിജിത്ത്, ടി.കെ സുമേഷ്, ജില്ലാ ജോ. സെക്രട്ടറി കെ. അരുൺ, പിങ്കി പ്രമോദ്, ഫഹദ് ഖാൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി വി. വസീഫ് സ്വാഗതവും ട്രഷറർ പി.സി. ഷൈജു നന്ദിയും പറഞ്ഞു.

കോഴിക്കോട് സൗത്ത് ബ്ലോക്കിലെ ചെലവൂർ മേഖലയാണ് ഒന്നാം ദിവസത്തെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്തത്. വീടുകളിലെത്തി ഭക്ഷണം ശേഖരിക്കുന്ന പരിപാടിക്ക്‌ ജില്ലാ സെക്രട്ടറി വി. വസീഫ് തുടക്കം കുറിച്ചു.വിവിധ മേഖലാ കമ്മിറ്റികളുടെ കീഴിൽ ദിവസവും അഞ്ഞൂറോളം വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്യും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.