ആലപ്പുഴ: ചേർത്തലയിൽ സൗജന്യ ഭക്ഷണ വിതരണത്തിനായി സ്ഥാപിച്ചിരുന്ന അലമാര ചൊവ്വാഴ്ച രാത്രിയില്‍ അജ്ഞാതന്‍ തകര്‍ത്തു. രാത്രി പത്തോടെ അക്രമം നടന്നതായാണ് വിവരം. അക്രമിയെത്തുന്നതും അലമാര തകര്‍ക്കുന്നതും സി.സി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തി. ഇരുമ്പുപാലത്തിന് പടിഞ്ഞാറ് ജനരക്ഷാ മെഡിക്കൽസിനോട് ചേർന്നാണ് ഇത് സ്ഥാപിച്ചത്. കൃഷിമന്ത്രി പി.പ്രസാദാണ് അലമാര ഉദ്ഘാടനം ചെയ്തത്. വലിയ പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്.
ഗിരീഷ്കുമാർ, ഹരിഹരന്, ഗോവിന്ദപൈ എന്നീ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തുടങ്ങിയ സംവിധാനത്തിന് ലഭിച്ചത്.
വിശക്കുന്നവര്‍ ഭക്ഷണം എടുക്കുന്നതിനൊപ്പം നിരവധിപേര്‍ ഭക്ഷണം എത്തിക്കാനും അലമാര ഉപയോഗിച്ചിരുന്നു. അലമാര ശരിയാക്കി ഇന്നലെ രാവിലെ വീണ്ടും ഭക്ഷണം നൽകാൻ തുടങ്ങി.