റിയാദ്: സൗദി അറേബ്യയിലെ മസ്ജിദുകളിലും ജുമാമസ്ജിദുകളിലും അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്കു ശേഷം മയ്യിത്ത് നമസ്കാരങ്ങൾ നിർവഹിക്കാൻ ഇസ്ലാമികകാര്യ മന്ത്രാലയം അനുമതി നൽകി. മയ്യിത്ത് നമസ്കാരങ്ങൾ നിർവഹിക്കാൻ ലൈസൻസുള്ള മസ്ജിദുകളിലും ജുമാമസ്ജിദുകളിലും നിർബന്ധ നമസ്കാരങ്ങൾക്കു ശേഷം മയ്യിത്ത് നമസ്കാരങ്ങൾ നിർവഹിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
കോവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്നതു പോലെ തന്നെ മസ്ജിദുകളിൽ നിർബന്ധ നമസ്കാരങ്ങൾക്കു ശേഷം മയ്യിത്ത് നമസ്കാരം നിർവഹിക്കാവുന്നതാണെന്ന് അറിയിച്ച് ഇസ്ലാമികകാര്യ മന്ത്രി പ്രവിശ്യ ഇസ്ലാമികകാര്യ മന്ത്രാലയ ശാഖകൾക്ക് കത്തയച്ചു.
കൊറോണ മഹാമാരി വ്യാപനം രൂക്ഷമായതോടെ സൗദിയിലെ മസ്ജിദുകളിൽ മയ്യിത്ത് നമസ്കാരങ്ങൾ പൂർണമായും വിലക്കിയിരുന്നു.