കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ കുറവ്. പവന് 600 രൂപ കുറഞ്ഞ് 35,080 രൂപയായി. ഈ മാസം ഇത് അഞ്ചാം തവണയാണ് സ്വർണ വില കുറയുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ പവന് 35,680 രൂപയായിരുന്നു വില. വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ സ്വർണ വില ഇടിയുന്ന നിലയിലാണ്.
ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കിൽ തുടർന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്.
ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)
ഓഗസ്റ്റ് 1- 36,000
ഓഗസ്റ്റ് 2- 36,000
ഓഗസ്റ്റ് 3- 35,920
ഓഗസ്റ്റ് 4- 35,920
ഓഗസ്റ്റ് 5- 35,840
ഓഗസ്റ്റ് 6- 35,680
ഓഗസ്റ്റ് 7- 35,080