പാലക്കാട്: വാളയാർ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അഭിഭാഷകൻ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം. മണ്ണാർക്കാട് എസ്.സി, എസ്.ടി സ്പെഷ്യൽ കോടതിയാണ് നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തലേദിവസം വാളയാർ കുട്ടികളുടെ അമ്മയ്ക്കെതിരെ ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമർശം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. എസ്.സി, എസ്.ടി ആക്ടിലെ വിവിധ വകുപ്പുകൽ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയിൽ പരാതി നൽകിയത്.