ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതി എൻഐഎ കസ്റ്റഡിയിൽ: പിടിയിലായത് മുൻ കോൺഗ്രസ് എംഎൽഎയുടെ പേരക്കുട്ടിയുടെ ഭാര്യ


മംഗളുരു: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ മംഗളൂരുവിൽ യുവതിയെ എൻ ഐ എ കസ്റ്റഡിയിൽ എടുത്തു. ഉള്ളാളിലെ കോൺഗ്രസിന്റെ മുൻ എം.എൽ.എ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്.

കേരളത്തിൽനിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ അബ്ദുൽ റഹ്മാനെയടക്കം നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി. എം. ഇദ്ദിനബ്ബയുടെ മകൻ ബി. എം. ബാഷയുടെ മകനാണ് അമർ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്പേട്ട സ്വദേശിനിയാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ബാഷയുടെ മകനുമായി അടുപ്പത്തിലാവുകയും മതം മാറി വിവാഹം കഴിക്കുകയുമായിരുന്നു ഈ യുവതി. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ യുവതി അംഗമാണെന്നും സൂചനയുണ്ട്.

നാലിടങ്ങളിലും ഒരേ സമയത്തായിരുന്നു എൻ ഐ എ പരിശോധന നടത്തിയത്. അറസ്റ്റിലായവർ ഐഎസ് ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും തീവ്രവാദ സംഘടനകൾക്കായി പണം സ്വരൂപിച്ചതായും പരിശോധനയിൽ കണ്ടെത്തി. ഇവരിൽനിന്നും ലാപ്ടോപ് മൊബൈൽ ഫോൺ തുടങ്ങിയവ എൻ ഐ എ പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ എന്ന അബു യെദിയയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അമീനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ യു എ പി എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എൻ ഐ എ അറിയിച്ചു.

കാസർഗോഡ് ജില്ലയിൽ നിന്ന് ഉൾപ്പെടെ കേരളത്തിൽ നിന്നും 21 പേർ നേരത്തെ സിറിയയിലെ ഐ എസ് കേന്ദ്രത്തിലെത്തിയിരുന്നു. കേസിൽ അന്വേഷണം തുടരുന്നതായും എൻഐഎ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.