കൊച്ചി: കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലെന്ന് വിളിച്ചു പറഞ്ഞ് അമ്മ കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിന് അടിയിലേക്ക് വലിച്ചെറിഞ്ഞു. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് കുട്ടി രക്ഷപ്പെട്ടു. മഴുവനൂർ തട്ടാംമുകളിലാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് സ്ത്രീ. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.
ഇവർക്ക് നാലു മക്കളുണ്ട്. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തത് കൊണ്ടാണ് കടുംകൈ ചെയ്തതെന്ന് അമ്മ പറഞ്ഞു. അമ്മയെ പോലീസിന് കൈമാറി.