കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നാളെമുതൽ യു എ ഇയിലേക്ക് വിമാന സർവീസ്,​ കൊവിഡ് ടെസ്റ്റിനും സൗകര്യം: കൂടുതൽ അറിയാം..


കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്​ നേരിട്ട് യു.എ.ഇയിലേക്ക്​ വെള്ളിയാഴ്​ച മുതൽ വിമാന സർവീസ്​ പുനരാരംഭിക്കുമെന്ന്​ കിയാൽ അധികൃതർ അറിയിച്ചു.
ആദ്യദിവസം ദുബായിലേക്കാണ്​ സർവ്വീസ് നടത്തിയത്​. യാത്രക്കാർക്ക്​ ആവശ്യമായ റാപ്പിഡ് ടെസ്​റ്റിനുള്ള സംവിധാനവും വിമാനത്താവളത്തില്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന്​ കിയാല്‍ ഓപ്പറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍ അറിയിച്ചു.

മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയാണ് ടെസ്​റ്റ്​ നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെര്‍മിനലില്‍ ഒരുക്കിയത്. 15 മിനിട്ട് ​ സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്.
പരിശോധനയ്ക്ക്​ വാട്‌സ്ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പരിശോധനാഫലം മൊബൈലിലും പരിശോധനാകേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തില്‍ വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി രണ്ടുവീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.