കടകൾ ആറ് ദിവസം തുറക്കാം.. ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി: ഞായറാഴ്ച ലോക്ഡൗൺ തുടരും


തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച ലോക്ഡൗൺ ഒഴിവാക്കി. ഞായറാഴ്ച ലോക്ഡൗൺ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും.

ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏർപ്പെടുത്താനാണു തീരുമാനം. നൂറിൽ എത്ര പേർ രോഗികൾ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതൽ രോഗികൾ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളിൽ ഇളവും ഏർപ്പെടുത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.