കോട്ടയം: കോട്ടയത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന് മുങ്ങി മരിച്ചു. തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ മഹാരാഷ്ട്ര സ്വദേശി അഭിഷേക്(28) ആണ് മരിച്ചത്. നേവി ഉദ്യോഗസ്ഥരായ എട്ടംഗ സംഘമാണ് മാര്‍മല അരുവിയിലെത്തിയത്.
വെള്ളംച്ചാട്ടം പതിക്കുന്ന കയത്തില്‍പ്പെട്ട് അഭിഷേകിനെ കാണാതാവുകയായിരുന്നു. അപരിചിതര്‍ക്ക് അപകടം സൃഷ്ടിക്കുന്നതാണ് മാര്‍മല അരുവിയിലെ കയം. കയത്തില്പ്പെട്ടുപോയ അഭിഷേകിനായി നടത്തിയ തെരച്ചിൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈരാറ്റുപേട്ടയിലെ നന്മകൂട്ടവും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെതുടര്‍ന്ന് വെള്ളച്ചാട്ടത്തിന് ശക്തിയുണ്ടായത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. കൂടാതെ അരുവിയിലെ തണുപ്പും ദുഷ്കരമാക്കി.
അരുവിക്കടുത്ത് വരെ റോഡ് എത്തിയതോടെ ലോക്ഡൗണ്‍ ദിവസങ്ങളില്‍ നിരവധിപേര്‍ ഇവിടേക്കെത്തുന്നുണ്ട്.