മലപ്പുറം: നാല് വെള്ളിക്കാശിന് വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി പാണക്കാട് ഹൈദരലി തങ്ങളെ വഞ്ചിച്ചുവെന്ന് കെ ടി ജലീൽ. ഈ അവസ്ഥയിൽ തങ്ങളെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വഴിയൊരുക്കിയ കുഞ്ഞാലിക്കുട്ടിയാണ് യഥാർഥ കുറ്റവാളിയെന്നും ജലീൽ പറഞ്ഞു.
തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നൽകുകയാണ് ഇ ഡി ചെയ്യേണ്ടത്. ചന്ദ്രിക പത്രത്തിന്റെ ഇടപാടുകളെ കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് പറയുന്ന കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് ഇ ഡിയുടെ നോട്ടീസ് പിൻവലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടാത്തതെന്നും ജലീൽ ചോദിച്ചു.
ജനുവരിയിൽ നിർത്തലാക്കിയ ചന്ദ്രിക പത്രത്തിന്റെ യുഎഇ എഡിഷൻ പ്രിന്റിംഗ് ചാർജ് ഇനത്തിൽ സ്വദേശി കമ്പനിക്ക് നൽകാനുള്ള ആറ് കോടിയോളം രൂപ കുടിശ്ശിക നൽകാനെന്ന പേരിൽ 4.5 കോടി യുഎഇ ദിർഹം പിരിച്ചെടുത്തു. എന്നാൽ ഇതിൽ ഒരു രൂപ പോലും പത്രം അച്ചടിച്ച കമ്പനിക്ക് നൽകാതെ കേരളത്തിലുള്ളവർ പോക്കറ്റിലാക്കിയെന്നും ജലീൽ ആരോപിച്ചു.