മുഈനലി തങ്ങൾക്കെതിരെ നടപടി എടുത്താൽ ലീഗ് കനത്ത വില നൽകേണ്ടി വരും; ഇ.ഡി വിഷയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഫോൺ ശബ്‌ദരേഖ പുറത്തു വിടും; കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ


മലപ്പുറം: മുസ്​ലിം ലീഗ്​ നേതാവ്​ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കെ.ടി. ജലീൽ. ഇ.ഡി വിഷയത്തിൽ പാണക്കാട്​ കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്​ദരേഖയുണ്ടെന്നും ​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും ജലീൽ പ്രതികരിച്ചു. അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്ന വിചാരണ തെറ്റാണ്. ‘ലീഗിനെ കമ്പനിയാക്കാനാണ്​ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. മുഈനലി ശിഹാബ് തങ്ങൾക്കെതിരെ നടപടിയെടുത്താൽ വലിയ വില കൊടുക്കേണ്ടി വരും.

ഇ.ഡിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണക്കാട്​ കുടുംബത്തിലെ ചിലരുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചിട്ടുണ്ട്​. അറ്റകൈക്ക്​​ അത്​ പുറത്ത്​ വിടേണ്ടിവരുമെന്നും അങ്ങനെ വന്നാൽ അദ്ദേഹത്തിന്​ രാഷ്​ട്രീയം അവസാനി​പ്പിക്കേണ്ടി വരുമെന്നും ജലീൽ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.