മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും; രഖിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തേടി പൊലീസ്


കണ്ണൂർ: കോതമമം​ഗലത്ത് വെടിയേറ്റ് മരിച്ച ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. ഇന്നലെ രാത്രി പോസ്റ്റുമോർട്ടം പൂർത്തിയായതോടെ എ.കെ.ജി സ്മാരക ഹോസ്പിറ്റിലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ നാറാത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകും. ഒമ്പത് മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കാനാണ് തീരുമാനം.

തലശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച രഖിലിന്റെ മൃതദേഹം 9.30ന്‌ പിണറായി പ്രശാന്തിയിൽ സംസ്‌കരിക്കും. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌ രഖിലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തത്‌.

അതേസമയം രഖിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരുകയാണ്. ബിഹാറിൽ നിന്നാണ് രഖിലിന് തോക്ക് ലഭിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിഹാറിൽ എട്ട് ദിവസം രഖിൽ യാത്ര ചെയ്തിരുന്നു. ഇതോടെ രഖിലിന്റെ അന്തർ സംസ്ഥാന യാത്രകളും പൊലീസ് അന്വേഷിച്ച് വരുകയാണ്. മാനസയുടെ സഹപാഠികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.