ശ്രദ്ധിക്കുക.!! എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി


കോട്ടയം: എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.എം എസ് സി മാത്തമാറ്റിക്സ് സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി ആഗസ്റ്റ് 11. അതേസമയം കേരള സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദപ്രവേശനം: അപേക്ഷയും അലോട്ട്മെന്റും ഏകജാലകം വഴിയിലൂടെഎന്ന തീരുമാനവും ഇന്നുണ്ടായി.

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.

മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് അലോട്ട്മെന്റ്. മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശത്തിനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തും. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.

കമ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. സഹായങ്ങള്‍ക്ക്: 8281883052, 8281883053. 9188524610 (വാട്സാപ്പ്).

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.