കുളത്തിൽ വീണ ഓലമടല്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു


തിരുവനന്തപുരം; പാറശാലയിൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. കീഴേത്തോട്ടം ദീപക്ക് ഭവനില്‍ വേണുഗോപാലന്‍ നായര്‍-ശ്രീജ ദമ്ബതികളുടെ മകന്‍ വി.എസ് ദീപക്ക് (20) ആണ് മരിച്ചത്. ഇടിച്ചക്കപ്ലാമൂട് ശിവജി ഐടിസിയിലെ വിദ്യാര്‍ഥിയാണ്.

ഇന്നലെ വൈകിട്ട് ആറു മണിയോടെ കീഴേത്തോട്ടം ഉടപ്പുകുളത്തില്‍ ആണ് അപകടമുണ്ടായത്. കുളത്തില്‍ വീണ ഓലമടല്‍ എടുത്തശേഷം തിരിച്ച്‌ നീന്താന്‍ ശ്രമിക്കവേ മുങ്ങിത്താഴുകയായിരുന്നു. കരയില്‍ ഉണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയില്‍ പുതഞ്ഞ നിലയില്‍ ആയിരുന്ന ദീപക്കിനെ കരയ്ക്ക് കയറ്റിയത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. സഹോദരന്‍ രോഹിത്ത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.