മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് മലപ്പുറത്ത്; മുഈൻ അലിക്കെതിരെ കടുത്ത നടപടി ഉണ്ടായേക്കും


മലപ്പുറം: വിവാദങ്ങൾ ചർച്ചചെയ്യാൻ മുസ്‍ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നിയിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി ശിഹാബ് തങ്ങൾക്കെതിര ശക്തമായ നടപടിക്ക് സാധ്യത. മുഈനലി തങ്ങൾ ഉന്നയിച്ച വിമ‍ർശനമടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും. ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക.

മുഈനലി തങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയുടെ അനുകൂലിച്ചും പ്രവർത്തകർ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയടുക്കു എന്നത് ലീഗ് നേതൃത്വത്തിനും വെല്ലുവിളിയാണ്. കുടുംബാംഗങ്ങളുമായും പാർട്ടി തലത്തിലും ചർച്ച നടത്തി തീരുമാനമെടുക്കുമെനന്നായിരുന്നു സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

അതേസമയം മുഈനലി തങ്ങളുടെ ചന്ദ്രികയിലെ ഇടപെടലുകൾക്ക് ഹൈദരലി തങ്ങളുടെ പിന്തുണയുണ്ടന്ന കാര്യം പുറത്ത് വന്നു. ഇത് തെളിയിക്കുന്ന കത്തും ചർച്ചയായി. ചന്ദ്രികക്കെതിരെ അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ മുഈനലിയെ ഹൈദരലി തങ്ങൾ ചുമതലപ്പെടുത്തിയത്. ചന്ദ്രികയുടെ പ്രവർത്തനം ശരിയായ വഴിയിലല്ലന്ന് മുഈനലി ഹൈദരലി തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന മുസ്ലീം ലീഗ് നേതൃ യോഗ തീരുമാനം നിർണായകമാകും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.