ടോക്യോ ഒളിമ്പിക്സ്; പുരുഷ വിഭാ​ഗം ജാവലിൻ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ


ടോക്യോ ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോ​ഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്.

നീരജ് ടോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോ​ഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോ​ഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്. ഓ​ഗസ്റ്റ് 7നാണ് ഫൈനൽ മത്സരങ്ങൾ നടക്കുക.

അതേസമയം, ഷോട്ട് പുട്ട് ഫൈനലിൽ ഇന്ത്യയുടെ തജീന്ദർ സിം​ഗ് പുറത്തായി. 13-ാം സ്ഥാനത്താണ് തജീന്ദർ സിം​ഗ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.