സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല


തിരുവനന്തപുരം: ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഉത്സവബത്തയും ബോണസും നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് നിർദേശം.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് നിർദേശം. അന്തിമ തീരുമാനമായില്ലെങ്കിലും ഇവ ഒഴിവാക്കണമെന്ന നിർദ്ദേശം ധനകാര്യ വകുപ്പിന് മുന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവൂ.

കഴിഞ്ഞ ഓണത്തിന് 6000 കോടിയിലേറെ രൂപയാണ് മൊത്തം വേണ്ടിവന്നത്. ശമ്പള പരിഷ്കരണം നടത്തിയതിനാൽ ഇക്കുറി 8000 കോടിയിലധികം വേണ്ടിവരും. കഴിഞ്ഞ ഓണത്തിന് അഡ്വാൻസായി 15,000 രൂപവരെയാണ് നൽകിയത്. 27,360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപ ബോണസും അതിൽ കൂടിയ ശമ്പളമുള്ളവർക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാത്രമാണ് ബോണസിന് അർഹത. ഓണം അഡ്വാൻസ് അഞ്ചു തവണയായി തിരിച്ചു പിടിക്കാറുണ്ട്.

ശമ്പള പരിഷ്കരണം നടപ്പിലാക്കിയതോടെ 4000 രൂപ മുതൽ 10,000 രൂപ വരെ വർധനയുണ്ടായിട്ടുണ്ട്. ഓണക്കാലത്ത് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഓണവിപണിയിലെത്തുന്നതിനാൽ നല്ലൊരു തുക നികുതിയായി തിരികെ കിട്ടുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു സാധതയില്ല. കഴിഞ്ഞ തവണ നൽകിയ 6000 കോടിയിൽ നിന്ന് കാര്യമായ തുക നികുതിയായി തിരിച്ചെത്തിയില്ല.

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. ബോണസും അനിശ്ചിതത്വത്തിലാണ്. 27360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.