പള്ളിപ്പുറം പഞ്ചായത്ത് ഫയര്‍റൂമില്‍ തീപിടുത്തം; ഫയലുകള്‍ കത്തിനശിച്ചു


കൊച്ചി: എറണാകുളത്ത് പള്ളിപ്പുറം പഞ്ചായത്തിലെ ഫയര്‍റൂമിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.

തീപിടുത്തം സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആളപായമടക്കം ഒഴിവാക്കാനായി. ഉടന്‍ തന്നെ പറവൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു.
അതേസമയം പഞ്ചായത്തിലെ സുപ്രധാന ഫയലുകള്‍ കത്തിനശിച്ചെന്നാണ് ആരോപണം. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.