പെഗാസെസ്; കേന്ദ്ര സർക്കാർ നിസ്സംഗത അവസാനിപ്പിക്കണം, വിശദമായ അന്വേഷണത്തിന് തയ്യാറാകണം: എസ്.എസ്.എഫ്


എസ് എസ് എഫ് സംസ്ഥാന പ്രീ അനലൈസ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി.എ മുഹമ്മദ് കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്യുന്നു..

കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെഗാസസ് ഫോൺ ചോർത്തൽ സംഭവത്തിൽ വിശദമായ അന്വേഷണത്തിനോ, പാർലമെന്റിൽ ചർച്ച ചെയ്യാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ നടപടി രാജ്യ താത്പര്യത്തെ ഹനിക്കുന്നതും, ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയുമാണെന്ന് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅഫർ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കൊല്ലം ഖാദിസിയ്യയിൽ സംഘടിപ്പിച്ച പ്രീ അനലൈസ ലീഡേഴ്സ് സംഗമം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സർക്കാർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ വിഷയത്തെ നിസ്സംഗതയോടെ സമീപിക്കുന്നത് സർക്കാറിന്റെ ധാർഷ്ട്യമാണ് വെളിവാക്കുന്നത്. ജന ങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുളള സർക്കാർ തന്നെ അത് ലംഘിച്ചുവെന്ന ആരോപണമുയരുമ്പോൾ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വ്യക്തത വരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. അതിനു പകരം ഒളിച്ചു കളി നടത്തുന്നത് തങ്ങളാണ് ഗുരുതരമായ ഈ ഹീനകൃത്യം ചെയ്തതെന്ന സ്വയം സമ്മതിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി.എ മുഹമ്മദ് കുഞ്ഞു സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ. വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ സയ്യിദ് ആശിഖ് തങ്ങൾ കൊല്ലം, ഡോ.അബൂബക്കർ കാടാമ്പുഴ, ഫിർദൗസ് സഖാഫി കണ്ണൂർ, പി.ജാബിര്‍, എം ജുബൈർ എന്നിവർ സംസാരിച്ചു. സംഘടനാ ചർച്ച, സംവാദം, പഠനം തുടങ്ങിയ സെഷനുകൾക്ക് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി പാലക്കാട്, സി.ആർ.കെ മുഹമ്മദ്, ഹാമിദലി സഖാഫി പാലാഴി, എം മുഹമ്മദ് നിയാസ്, കെ.ബി ബഷീർ, സയ്യിദ് മുനീർ തങ്ങൾ കാസര്‍ഗോഡ്, നൗഫൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.