ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ അസഭ്യ വർഷവും, നഗ്​നതാ പ്രദർശനവും; പൊലീസ് കേസെടുത്തു


കോഴിക്കോട്​: സ്​കൂളി​ന്‍റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതന്‍ നുഴഞ്ഞു കയറിയത്.

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെൻറർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ​ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.