കഞ്ചാവ് ലഹരി; സെല്ലിൽ അടച്ച പ്രതി മലമൂത്ര വിർജ്ജനം നടത്തി പോലീസിനു നേരെ വാരിയെറിഞ്ഞു: സംഭവം തിരുവനന്തപുരത്ത്


തിരുവനന്തപുരം: നേമം പോലീസ് സ്റ്റേഷനിൽ പ്രതി സെല്ലിനകത്തിരുന്ന് മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം പോലീസുകാർക്ക് നേരെ വാരിയെറിഞ്ഞു. നിരവധി കേസിലെ പ്രതിയായ നേമം സ്വദേശി ഷാനവാസാണ് സ്റ്റേഷനുള്ളിൽ പരാക്രമം കാട്ടിയത്.

മാറനല്ലൂരിലെ ഒരു വീട്ടിൽ കയറി അതിക്രമം കാട്ടിയതിനാണ് ഷാനവാസിനെ നേമം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സ്റ്റേഷനിൽ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞതിന് പ്രതിയെ സെല്ലിൽ അടക്കുകയായിരുന്നു. തുടർന്ന് പ്രതി സെല്ലിനകത്ത് മലമൂത്രവിസർജ്ജനം നടത്തി അവ പോലീസുകാർക്ക് നേരെ വാരിയെറിയുക ആയിരുന്നു. പ്രതി സെല്ലിനകത്തുള്ള ശുചിമുറി അടിച്ച് പൊട്ടിക്കുകയും തല സെല്ലിന്റ അഴികളിൽ ഇടിച്ച് തകർക്കാനും ശ്രമിച്ചു. തുടർന്ന് പ്രതിയുടെ കൈയിൽ വിലങ്ങണിയിക്കുകയും തലയിൽ ഹെൽമെറ്റ് ധരിപ്പിക്കുകയുമായിരുന്നു.

നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഷാനവാസ്. അടുത്തിടെ ലോറി ഡ്രൈവറെ തടഞ്ഞുനിർത്തി മർദിച്ച കേസിലും പ്രതിയാണ്. കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാന ഇടപാടുകാരന് കൂടിയാണ് ഷാനവാസ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.