പ്രവാസി മലയാളി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു


ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൻമനം പാറക്കൽ കോഴിപ്പുറത്ത്​ അബ്​ദുൽ ഗഫൂറി​െൻറയും ഖദീജയുടെയും മകൻ അബ്​ദുൽ അസീറാണ്​ (32) മരിച്ചത്​. ദുബൈ വാട്ടർ സീൽ എൽ.ഐ.സി വാട്ടർപ്രൂഫിങ്​ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങും വഴി റാസൽൽകോറിലെ അവീറിൽ വെച്ച്​ ഇവർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം വെള്ളിയാഴ്​ച പുലർച്ചെ നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: ഹസ്​ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.