കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍


തളിപ്പറമ്പ്(കണ്ണൂർ): പ്രണയം നടിച്ച് വശത്താക്കിയ ശേഷം പ്രായപൂർത്തിയാകാത്ത സഹോദരികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോടിലെ ചുള്ളിയോടന്‍ കിടങ്ങിലകത്ത് ഹൗസില്‍ ഹാഷിം (25), പുളിമ്പറമ്പ് ഷഹര്‍ബാനയില്‍ ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം. 17 ഉം, 14 ഉം വയസ്സു പ്രായമുള്ള പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി ആലക്കോട് കാപ്പി മലയിലെ വെള്ളച്ചാട്ടത്തിനടത്തുള്ള സ്ഥലത്തു കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും മറ്റും അന്വേഷണം നടത്തുനതിനിടെ രാത്രിയോടെ തിരിച്ചെത്തിക്കുകയായിരുന്നു. പിന്നീട് കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. പോക്‌സോ വകുപ്പനുസരിച്ചാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.