ബാങ്ക് ചെക്ക് നൽകുമ്പോൾ സൂക്ഷിക്കുക.!! പുതിയ റിസർവ് ബാങ്ക് നിയമങ്ങൾ ഇങ്ങനെ..


ന്യൂഡൽഹി: ചെക്ക് ഉപയോ​ഗിച്ചുള്ള പേയ്‌മെന്റുകൾ നടത്തുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഓഗസ്റ്റ് 1 മുതൽ ചില ബാങ്കിംഗ് നിയമങ്ങളിൽ ‌മാറ്റങ്ങൾ വരുത്തി. ഇതനുസരിച്ച് ചെക്കുകൾ ഇനി മുതൽ എല്ലാ ദിവസവും മുഴുവൻ സമയവും ക്ലിയ‍ർ ചെയ്യാൻ കഴിയും. ഈ മാസം മുതൽ, നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (NACH) 24 മണിക്കൂറും പ്രവർത്തിക്കുമെന്നാണ് ആ‍ർബിഐ അറിയിച്ചിരിക്കുന്നത്.
പുതിയ നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഇപ്പോൾ എല്ലാ ദിവസങ്ങളിലും NACH ലഭ്യമായതിനാൽ, ചെക്ക് വഴി പണമടയ്ക്കുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളിൽ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാൽ, ഒരു ചെക്ക് നൽകുന്നതിനുമുമ്പ്, ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ ചെക്ക് ബൗൺസ് ആകും. ചെക്ക് ബൗൺസ് ആയാൽ പിഴ നൽകേണ്ടി വരും.

എന്താണ് എൻഎസിഎച്ച്?

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) നടത്തുന്ന ഒരു ബൾക്ക് പേയ്‌മെന്റ് സംവിധാനമാണ് എൻഎസിഎച്ച്. പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെൻഷൻ എന്നിവ അവധി ദിവസങ്ങളിൽ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങൾ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോൺ, വെള്ളം, വായ്പകൾക്കുള്ള തവണകൾ, മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകൾ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.

ഉയർന്ന മൂല്യമുള്ള ചെക്കുകൾക്കുള്ള പുതിയ പേയ്മെന്റ് നിയമം

ഈ വർഷം ജനുവരിയിൽ, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ആർബിഐ ഒരു ‘പോസിറ്റീവ് പേ’ സംവിധാനം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്കായി 'പോസിറ്റീവ് പേ സിസ്റ്റം' പ്രകാരം ചെക്ക് റീ-കൺഫർമേഷൻ കീ വിശദാംശങ്ങൾ ആവശ്യമായി വന്നേക്കാം.

ഈ പ്രക്രിയയിൽ, ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക, കൂടാതെ മുമ്പ് അംഗീകാരം നൽകിയതും നൽകിയതുമായ ചെക്കുകളുടെ ചെക്ക് നമ്പർ, ക്ലിയറിംഗുകൾക്കായി അവതരിപ്പിച്ച ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വിശദാംശങ്ങൾ ചെക്ക് നൽകുന്നയാൾ സമർപ്പിക്കണം.

എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നൽകുക. അതിനുശേഷം അധിക ചെക്കുകൾ നൽകുന്നതിന് എസ്‌ബി‌ഐ നിരക്ക് ഈടാക്കും. ‌എന്നാൽ, മുതിർന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളിൽ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്‌ബി‌ഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.