കോഴിക്കോട് സ്കൂൾ വരാന്തയിൽ ആര്‍.എസ്.എസ് യൂണിഫോം ധരിച്ച് പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയിൽ


മുക്കം: കോഴിക്കോട് മുക്കം മണാശേരിയിൽ ആർ.എസ്.എസ് പ്രവർത്തകനെ സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയമ്മ സ്വദേശി ശങ്കരനുണ്ണിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവേകാനന്ദ വിദ്യാനികേതന്‍ സ്‌കൂളിലെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ആർ.എസ്.എസിന്റെ പൂർണ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് മീഡിയാ വൺ റിപ്പോർട്ട് ചെയ്തു.

ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികള്‍ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.