കൊണ്ടോട്ടി :കാലങ്ങളായി തുടർന്ന് വരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണനക്ക് പരിഹാരം കണ്ടെത്തണം എന്നാവശ്യപ്പെട്ട് എസ് എസ് എഫ് പുളിക്കൽ, കൊണ്ടോട്ടി ഡിവിഷൻ കമ്മിറ്റികൾ സംയുക്തമായി എം എൽ എ ടി. വി ഇബ്രാഹിന് നിവേദനം നൽകി. ജില്ലയിൽ നിന്നും മിടുക്കരായ വിദ്യാർത്ഥികൾ ഏറെയുണ്ടായിട്ടും പര്യാപ്തമായ ഉപരിപഠനത്തിനാവശ്യമായ സീറ്റുകളുടെ കുറവ് എല്ലാ വർഷവും വിദ്യാർത്ഥികളെ പ്രയാസത്തിലാക്കുന്നുണ്ടെന്നും, നടന്നു കൊണ്ടിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഈ അവശ്യമുന്നയിച്ചു അടിയന്തിരപ്രമേയം കൊണ്ടുവരാൻ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത് നേതൃത്വത്തിനു കീഴിൽ വരും സമയങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടന മുന്നോട്ട് വെക്കുന്നുണ്ട്.എസ്. എസ്. എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവർത്തക സമിതി അംഗം ടി. കെ മുഹമ്മദ് റമീസ്കൊട്ടപ്പുറം,പുളിക്കൽ ഡിവിഷൻ ജനറൽ സെക്രട്ടറി ഹസീബ് തിരുത്തിയട്,
കൊണ്ടോട്ടി ഡിവിഷൻ പ്രസിഡന്റ് ഇൻസാഫ് ബുഖാരി സെക്രട്ടറിമാരായ ഹൈദർ സഖാഫി, റഹൂഫ് ബുഖാരി,റാഫി എന്നിവർ പങ്കെടുത്തു.